ArticleLatest

ഇന്ന് ആഗോള കാറ്റ് ദിനം

“Manju”

അങ്ങനെയും ഒരു ദിനമുണ്ടോ ? ഉണ്ട്.. ജൂൺ 15 ആണ് കാറ്റ്ദിനമായി ആചരിക്കുന്നത്..കാറ്റിന്‍റെ ശക്തിയും പ്രാധാന്യവും തിരിച്ചറിയുക കാറ്റിന്‍റെ ശക്തി ഉപയോഗിച്ചുള്ള ഊർജ്ജ നിർമ്മാണത്തിന് മുന്തിയ പരിഗണന നൽകുക തുടങ്ങിയവയാണ്. കാട്ടുദിനാചരണം കോട്ട് ഉദ്ദേശിക്കുന്നത്

ഇന്ത്യയിലും കാറ്റിൽനിന്നു വാദ്യുതി- ഊർജ്ജം ഉണ്ടാക്കാനുള്ള പദ്ധതികളുണ്ട്. യൂറോപ്യൻ യൂണിയൻ കാനഡ എന്നിവയൊക്കെ കാറ്റിന്‍റെ സാധ്യത \കഴിഞ്ഞു ഇന്ന് ഗ്യാസ് കൽക്കരി എന്നിവയിൽ നിന്നുള്ള ഊർജ്ജ നിർമ്മാണത്തെക്കാൾ കാറ്റിൽ നിന്നുള്ള ഊർജ്ജ നിർമ്മാണത്തിനാണ് പരിഗണന നൽകുന്നത്
കാറ്റിൽ നിന്നുള്ള ഊർജ്ജം ഏറ്റവും കുറഞ്ഞ ചെലവിൽ ലഭിക്കുന്നു. അത് പരിസരമലിനീകരണം ഉണ്ടാക്കുന്നില്ല കൂടാതെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുമുണ്ട് .

ഭൗമോപരിതലത്തിലുള്ള അന്തരീക്ഷവായുവിന്റെ തിരശ്ചീനചലനമാണ് കാറ്റ് എന്നറിയപ്പെടുന്നത്. മർദ്ദം കൂടിയ മേഖലയിൽ‌നിന്നും മർ‌ദ്ദം കുറഞ്ഞ മേഖലയിലേയ്ക്കാണ് കാറ്റിന്‍റെ പ്രവാഹം. വായുവിന്റെയോ മറ്റ് വാതകങ്ങളുടെയോ ഒഴുക്കിനെയാണ് കാറ്റ് എന്ന് പറയുന്നത്. സൂര്യനിൽ നിന്നുള്ള ചൂട് കാരണം വായുവിന് ചൂട് പിടിക്കുന്നു ഇങ്ങനെ ചൂട് പിടിച്ച വായു ഉയർന്ന് പൊങ്ങുകയും ആ സ്ഥാനത്തേക്ക് തണുത്ത വായു ഒഴുകിയെത്തുകയും ചെയ്യുന്നതാണ് കാറ്റിന്റെ അടിസ്ഥാനം. കൃത്രിമമായി പങ്കകൾ ഉപയോഗിച്ചും കാറ്റുണ്ടാക്കാം, ഇതിന്‌ മറ്റ് രീതികളിലുള്ള ഊർജ്ജം ആവശ്യമാണ്‌.

ഭൗമോപരിതലത്തിലെ വായു വ്യത്യസ്തമായ രീതിയിൽ ചൂടാവുകയും തണുക്കുകയും ചെയ്യുമ്പോഴാണ് കാറ്റ് ഉണ്ടാകുന്നത്. സാന്ദ്രതയേറിയ ചൂടുവായു മുകളിലേയ്ക്ക് പൊങ്ങുകയും തൽസ്ഥാനത്ത് തണുത്ത വായു പ്രവേശിക്കുകയും ചെയ്യുന്നു. ഇപ്രകാരം കാറ്റ് ഉണ്ടാകുന്നു. കാറ്റിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങൾ ദൈനംദിന താപനിലയിലുള്ള വ്യത്യാസം,മഴ(200-250മിമീ), കൂടുതൽ ബാഷ്പീകരണം,സസ്യലതാദികളുടെ അഭാവം എന്നിവയാണ്

Related Articles

Back to top button