InternationalLatest

കുഞ്ഞുങ്ങളുടെ തല ഉരുണ്ടതാക്കാന്‍ ഹെല്‍മെറ്റ്

“Manju”

ബെയ്ജിംഗ് : ഏത് ആകൃതിയിലുമുള്ള തലയും വൃത്താകൃതിയിലാക്കാന്‍ ഹെല്‍മറ്റുമായി ചൈന. വൃത്താകൃതിയിലുള്ള തലകള്‍ മറ്റേതൊരു രൂപത്തേക്കാളും മനോഹരമാണെന്നാണ് ചൈനയിലെ മാതാപിതാക്കള്‍ വിശ്വസിക്കുന്നത്. ഹെഡ് ഷേപ്പ് കറക്ഷന്‍ ഹെല്‍മെറ്റ് എന്നാണ് ഈ ഹെല്‍മെറ്റ് അറിയപ്പെടുന്നത് തന്നെ. ഇത് സ്വന്തം കുഞ്ഞിന് ഉപയോഗിച്ചതിനെ കുറിച്ച്‌ ഒരു സ്ത്രീ സോഷ്യല്‍മീഡിയയില്‍ പറഞ്ഞത് ചൈനയില്‍ വൈറലായിരുന്നു. ഹെല്‍മെറ്റ് ഉപയോഗിച്ച്‌ തന്റെ കുഞ്ഞിന്റെ തല ഉരുണ്ടതായെന്നും കുട്ടികളുടെ അവയവങ്ങളില്‍ ഉപയോഗിക്കുന്ന ബ്രേസസിന്റെ അതേ ഫലമാണ് ഹെല്‍മെറ്റ് ചെയ്യുന്നതെന്നുമാണ് യുവതി സോഷ്യല്‍മീഡിയയില്‍ പറഞ്ഞത്.

വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയാണ് തലയുടെ ആകൃതി മാറ്റാന്‍ കുഞ്ഞിന് ഹെല്‍മറ്റ് ഉപയോഗിച്ചതെന്നും യുവതി വിശദീകരിച്ചു. തനിക്ക് പരന്ന തലയാണെന്നും സൗന്ദര്യത്തെ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ഇത് എത്രമാത്രം വേദനാജനകമാണെന്ന് തനിക്കറിയാമെന്നും അത് തന്റെ കുട്ടിക്ക് ഉണ്ടാകരുതെന്നുമാണ് തന്റെ പ്രവൃത്തിയെ ന്യായീകരിച്ച്‌ യുവതി എഴുതിയത്.

ഈ വിചിത്രമായ പ്രവണത മുതലെടുത്ത് ചൈനീസ് കമ്പനികള്‍ ഹെല്‍മറ്റ് മുതല്‍ പ്രത്യേക പായകളും തലയിണകളും ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ കുട്ടികളുടെ തല വൃത്താകൃതിയില്‍ ആക്കുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. അതേ സമയം ഇത് എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന് കരുതേണ്ട , കാരണം ഹെല്‍മെറ്റുകളുടെ വില 3 ലക്ഷം രൂപയാണ്

Related Articles

Back to top button