IndiaLatest

വിശദീകരണവുമായി കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്

“Manju”

90-കളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മയായിരിക്കും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്. അന്നത്തെ കാലത്ത് ഏതൊരു കുട്ടിയോട് അവരുടെ പ്രിയപ്പെട്ട ചാനല്‍ ഏതാണെന്ന് ചോദിച്ചാല്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന്റെ പേരായിരിക്കും പറയുക. അതുകൊണ്ട് തന്നെ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിര്‍ത്താന്‍ പോവുകയാണെന്ന വാര്‍ത്ത വളരെ സങ്കടത്തോടെയാണ് പലരും കേട്ടത്. വാര്‍ണര്‍ ബ്രദേഴ്‌സുമായുള്ള ലയന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചാനല്‍ നിര്‍ത്താന്‍ പോവുകയാണെന്ന പ്രചാരണം ഉണ്ടായത്. സമൂഹമാദ്ധ്യമങ്ങളിലെല്ലാം ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞതോടെ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നേരിട്ട് രംഗത്തെത്തി.

‘ ഇല്ല ഞങ്ങള്‍ മരിച്ചിട്ടില്ല, ഞങ്ങള്‍ക്ക് ഇപ്പോള്‍ 30 വയസ്സ് തികയുകയാണ്. ഞങ്ങള്‍ എവിടേക്കും പോകുന്നില്ലെന്ന്, ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരോട് പറയാന്‍ ആഗ്രഹിക്കുകയാണ്. പുതിയ പുതിയ കാര്‍ട്ടൂണുകള്‍ കണ്ടെത്താനുള്ള ഞങ്ങളുടെ എക്കാലത്തേയും പ്രചോദനം നിങ്ങളായിരുന്നു. മികച്ച കാര്‍ട്ടൂണുകളുമായി ഞങ്ങള്‍ ഇനിയും വരുമെന്നും’ ചാനലിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ചാനലിന്റെ പ്രസ്താവന പുറത്ത് വന്നതോടെ ആരാധകരില്‍ പലരും അവരുടെ സന്തോഷം പ്രകടിപ്പിച്ച്‌ രംഗത്തെത്തി. അതേസമയം കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനലിന്റെ 26 ശതമാനം ജീവനക്കാരെ വാര്‍ണര്‍ ബ്രോസ് ടെലിവിഷന്‍ പിരിച്ചുവിട്ടുവെന്ന വാര്‍ത്ത കമ്ബനി സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനിയില്‍ മികച്ച രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി പുതിയ ജീവനക്കാരേയും ഇവര്‍ തേടുന്നുണ്ട്.

Related Articles

Back to top button