KeralaLatest

ഭീമന്‍ ചക്ക കയ്പമംഗലത്ത്

“Manju”

കയ്പമംഗലം: കോവിഡ് കാലത്ത് അതിശയ കാഴ്ചയായി ചെന്ത്രാപ്പിന്നിയില്‍ ഭീമന്‍ വരിക്കചക്ക. കണ്ണംപുള്ളിപ്പുറം പട്ടാലി രാജീവിന്റെ വീട്ടുവളപ്പിലെ പ്ലാവിലാണ് 52 കിലോയോളം തൂക്കമുള്ള ചക്ക വിളഞ്ഞത്. 15 വര്‍ഷം മുമ്പ് പി.സി.രാജീവിന്റെ പിതാവ് പട്ടാലി ചാത്തുവാണ് പ്ലാവ് നട്ടത്. കഴിഞ്ഞ വര്‍ഷമാണ് പ്ലാവ് ആദ്യമായി കായ്ച്ചത്. രണ്ട് ചക്കയാണ് ഉണ്ടായതെങ്കിലും അസാധാരണ വലിപ്പമായിരുന്നു. ഭാരം കൂടുതലെങ്കിലും മധുരം ഒട്ടും കുറവില്ല. ഇത്തവണയും രണ്ട് ചക്കയാണ് കായ്ച്ചത്. വലിപ്പവും ഭാരവും കൂടുതലായതിനാല്‍ കയറു കെട്ടി താഴെയിറക്കുകയായിരുന്നു. ചക്കക്ക് 51 കിലോ 900 ഗ്രാം തൂക്കവും, 36 ഇഞ്ച് നീളവും, 51 ഇഞ്ച് വണ്ണവുമുണ്ട്.ഇത്രയും ഭാരമുള്ള ചക്കയെ കുറിച്ച്‌ കേട്ടുകേള്‍വി പോലുമില്ലെന്നാണ് രാജീവ് പറയുന്നത്. മുറിക്കാതെ വെച്ചിരിക്കുന്ന ചക്ക കാണാന്‍ നിരവധി പേര്‍ വീട്ടിലെത്തുന്നുണ്ട്.

Related Articles

Back to top button