KeralaLatest

ലൂണാര്‍ എം.ഡി. ഐസക്‌ ജോസഫ്‌ കൊട്ടുകാപ്പിള്ളി വിടവാങ്ങി

“Manju”

ചെറുകിട വ്യവസായമായി ആരംഭിച്ച്‌ വന്‍കിട വ്യവസായമായി ലൂണാറിനെ വളര്‍ത്തി സാമ്രാജ്യം പടുത്തുയര്‍ത്തിയയാളാണ്‌ ഇന്നലെ അന്തരിച്ച ഐസക്‌ ജോസഫ്‌ കൊട്ടുകാപ്പിള്ളി.

ലൂണാര്‍ റബേഴ്‌സിന്റെ ജനനം 1981ലായിരുന്നു. ഉന്നത ഗുണന്മേ, അതിനൊത്ത വില, ശക്‌തമായ വിപണന സംവിധാനം, ആകര്‍ഷകമായ ഡിസൈനുകള്‍, പരസ്യങ്ങളുടെ പിന്തുണ ലൂണാര്‍ കേരളം ജനതയ്‌ക്കു പരിചിത നാമമായി മാറാന്‍ ഏറെക്കാലം വേണ്ടിവന്നില്ല.
സ്വന്തം സാമ്രാജ്യം സൃഷ്‌ടിച്ച സംരംഭക പ്രതിഭ വിപണിയിലെ ഓരോ ചലങ്ങളും സസൂക്ഷ്‌മം നിരീക്ഷിച്ച്‌ വ്യവസായ മേഖലയില്‍ സ്വന്തം സാമ്രാജ്യം സൃഷ്‌ടിച്ച സംരംഭക പ്രതിഭയായിരുന്നു അദ്ദേഹം. തനി നാട്ടിന്‍ പുറത്തുകാരനായി കൃഷിയിടത്തില്‍ നിന്നായിരുന്നു ഐസക്കിന്റെ തുടക്കം. ഇതിനിടയിലും അദ്ദേഹം പഠനം തുടര്‍ന്നു. പഠന കാലയളവിന്‌ ശേഷം മുന്‍ കേന്ദ്രമന്ത്രിയും അന്നത്തെ വ്യവസായ കമ്മീഷണറുമായിരുന്ന എസ്‌. കൃഷ്‌ണ കുമാറുമായി നടത്തിയ കൂടിക്കാഴ്‌ചയാണ്‌ ഐസക്കിന്റെ ജീവിതം മാറ്റി മറിച്ചത്‌. പഞ്ചായത്തുകളില്‍ മിനി ഇന്‍ഡസ്‌ട്രിയല്‍ പ്രോഗ്രാം എന്ന പേരില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച്‌ കേന്ദ്രമന്ത്രിയില്‍ നിന്നും ഐസക്‌ ജോസഫ്‌ വ്യക്‌തമായി മനസിലാക്കി. സംരംഭക സ്വപ്‌നവുമായി നടക്കുന്ന ഐസക്ക്‌ ഇതൊരവസരമായി കണ്ടു. ഇതിന്റെ തുടര്‍ച്ചയായി തൊടുപുഴ സമീപം മിനി ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റില്‍ വ്യവസായ യൂണിറ്റ്‌ ആരംഭിക്കുന്നതിനുള്ള അപേക്ഷ നല്‍കി. എസ്‌. കൃഷ്‌ണകുമാറിന്റെ പ്രത്യേക താല്‍പര്യ പ്രകാരം സിഡ്‌കോയില്‍ നിന്ന്‌ വായ്‌പയും ലഭിച്ചു. 1975ലാണ്‌ ആദ്യമായി വ്യവസായം ആരംഭിച്ചതെങ്കിലും ഇത്‌ പരാജയപ്പെട്ടു. തുടര്‍ന്ന്‌ 1981ലാണ്‌ ഇന്നത്തെ ലൂണാറിന്റെ തുടക്കം. റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണായില്‍ നിന്ന്‌ സ്വീകരിച്ച ലൂണാര്‍ എന്ന ബ്രാന്‍ഡ്‌ നാമം പിന്നീട്‌ കേരളത്തിനകത്തും പുറത്തും വിപണി കീഴടക്കി.
ലൂണാര്‍ റബേഴ്‌സ്‌ ആദ്യം തുടങ്ങിയത്‌ ഹവായ്‌ ചപ്പലുകളിലാണ്‌.

കേരളത്തിന്‌ പുറത്തേക്കുള്ള ഉല്‍പ്പന്നത്തിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്‌ കര്‍ണാടകം വഴിയാണ്‌. പിന്നീട്‌ തമിഴ്‌നാട്‌, ആന്ധ്ര, ഗോവ, ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഒഡിഷ എന്നിവിടങ്ങളിലേക്ക്‌ വിപണനം വ്യാപിപ്പിച്ചു. ഇതോടെ കേരളത്തിനകത്തും പുറത്തുമായി നിരവധിയിടങ്ങളില്‍ ഫാക്‌ടറികള്‍ ആരംഭിച്ചു. കാലഘട്ടത്തിന്റെയും ആവശ്യകതയുടേയും പ്രത്യേകതയനുസരിച്ച്‌ ചപ്പലിന്റെ ഡിസൈനിലും മോഡലിലിലും ഗുണമേന്മയിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. പ്രശസ്‌ത വ്യക്‌തികളേയും ചലച്ചിത്ര താരങ്ങളേയും മോഡലാക്കി പരസ്യങ്ങളും ചെയ്‌തതോടെ ലൂണാറിന്റെ ഖ്യാതി ലോകമെങ്ങുമെത്തി. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്തിന്‌ പുറത്തേക്കും വിപണി വ്യാപിച്ചു.

നിരവധി അനുമോദനങ്ങളും അവാര്‍ഡുകളും സംരംഭക നായകനായ ഐസക്കിനെ തേടിയെത്തിയിട്ടുണ്ട്‌. കേരളാ സര്‍ക്കാരിന്റെ മികച്ച വ്യവസായ സംരംഭകനുള്ള പുരസ്‌കാരം, ബിസിനസ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌. ഇതിന്‌ പുറമേ കേരള ഇന്‍ഡസ്‌ട്രിയല്‍ അവാര്‍ഡ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി അവാര്‍ഡ്‌, മംഗളം ബെസ്‌റ്റ്‌ ബിസിനസ്‌മെന്‍ അവാര്‍ഡ്‌ എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചു. ബിസിനസിനൊപ്പം വിവിധ എം.ബി.എ., എന്‍ജിനീയറിങ്‌ കോളജുകളില്‍ ഫാക്കല്‍റ്റിയായും പ്രവര്‍ത്തിച്ചിരുന്നു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെയും ജീവന്‍ ടി വിയുടെയും ഡയറക്‌ടറായും പ്രവര്‍ത്തിച്ചിരുന്നു. കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കൂടാതെ കുളമാവ്‌ ഗ്രീന്‍ബര്‍ഗ്‌ ഹോളിഡേ റിസോര്‍ട്ടിന്റെ മാനേജിങ്‌ ഡയറക്‌ടറുമാണ്‌

ഐസക്‌ ജോസഫ്‌ കൊട്ടുകാപ്പിള്ളിയുടെ നിര്യാണത്തില്‍ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.ജെ ജോസഫ്‌ അനുശോചിച്ചു.

നൂതന സംരംഭകര്‍ക്കായി നൂറു കാര്യങ്ങള്‍ എന്ന പേരില്‍ പുസ്‌തകം എഴുതിയിട്ടുണ്ട്.

Related Articles

Back to top button