KeralaLatest

ബാങ്കിലെ ചില്ലുവാതിലിലേക്ക് മറിഞ്ഞുവീണു; ചില്ല് തുളച്ചുകയറി വീട്ടമ്മ മരിച്ചു

“Manju”

കൊച്ചി • പെരുമ്പാവൂരിൽ ബാങ്കിലെത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബാങ്കിലെ ചില്ലുവാതിലിലേക്ക് മറിഞ്ഞുവീണാണു മരണം. കൂവപ്പടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന(46)യാണ് മരിച്ചത്. ചില്ലുവാതിലിലേക്ക് മറിഞ്ഞു വീണ ബീനയുടെ വയറിൽ ചില്ല് കഷ്ണം തുളച്ചുകയറിയാണ് മരിച്ചത്.

പണമിടപാടുമായി ബന്ധപ്പെട്ട് ഇരുചക്രവാഹനത്തിലാണ് ബീന ബാങ്കിലെത്തിയത്. ബാങ്കില്‍ കയറിയ ഉടന്‍ വാഹനത്തില്‍ മറന്നുവച്ച താക്കോലെടുക്കാനായി പെട്ടെന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് ചില്ലുവാതിലില്‍ ഇടിച്ച് അപകടമുണ്ടായത്. മറിഞ്ഞുവീണ ബീനയുടെ വയറിലേക്ക് വാതിലിലെ കൂര്‍ത്ത ചില്ലിന്‍ കഷ്ണം കുത്തിക്കയറി ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ ബീന മരിച്ചു. ബാങ്ക് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി‌യിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മക്കൾ: അഖില, ജിസ്‌മോൻ ജെയ്മോൻ.

Related Articles

Back to top button