KeralaLatestThiruvananthapuram

ലോക്ക് ഡൗൺ; ജീവനക്കാർ എത്തിയില്ല; സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ 8.32 ലക്ഷം രൂപ കുറഞ്ഞു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ലോക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും വീട്ടിലിരുന്നപ്പോൾ സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ തുക കുറഞ്ഞു. 2019 മേയിൽ 33.27 ലക്ഷമായിരുന്നു സെക്രട്ടേറിയറ്റിലെ 4 കെട്ടിടങ്ങൾക്കുള്ള വൈദ്യുത ചാർജ്. എന്നാൽ കഴിഞ്ഞ മാസം ഇത് 24.95 ലക്ഷം രൂപയായി. അതായത് 8.32 ലക്ഷത്തിന്റെ കുറവ് . 26 ലക്ഷത്തോളം രൂപയാണ് സെക്രട്ടേറിയറ്റിലെ പ്രതിമാസ ബിൽ തുക.

കസേരയിൽ ജീവനക്കാരില്ലെങ്കിലും സെക്രട്ടേറിയറ്റിലെ കറങ്ങുന്ന ഫാനും കത്തിക്കിടക്കുന്ന ലൈറ്റുമൊക്കെ നേരത്തെയും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അമിത വൈദ്യുതി ഉപയോഗത്തിന് പേരുദേഷമുള്ള സർക്കാർ ഓഫീസുകളിലൊന്നാണ് സെക്രട്ടേറിയറ്റ്.

Related Articles

Back to top button