KeralaLatestMalappuram

നബാർഡ് സഹായത്തിന് മലപ്പുറത്തെയും ഉൾപ്പെടുത്താൻ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

“Manju”

പി.വി.എസ്

മലപ്പുറം :കേരളത്തിലെ കർഷകർക്ക് നബാർഡ് വഴി കേന്ദ്രസർക്കാർ അനുവദിച്ച പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയിൽ ജില്ലയെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് യു.എ ലത്തീഫ് ,കോഓപറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരി എന്നിവർ കേന്ദ്രമന്ത്രി നിർമല സീതാരാമനും മുംബൈയിലെ നബാർഡ് ചീഫ് ജനറൽ മാനേജർക്കും നിവേദനം നൽകി .ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിച്ചില്ല എന്ന കാരണത്താൽ ജനസംഖ്യാനുപാതികമായി ജില്ലയിലെ കർഷകർക്ക് ലഭിക്കേണ്ട സഹായം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു .

Related Articles

Back to top button