IndiaLatest

വ്യജ പാസില്‍ യാത്രക്കാരെ കടത്ത്, ഡ്രൈവര്‍ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍.

നാഗര്‍കോവില്‍: വ്യാജ ഇ-പാസില്‍ ചെന്നൈയില്‍ നിന്ന് കന്യാകുമാരിയിലേക്ക് കാറില്‍ യാത്രക്കാരെ കൊണ്ടുവന്ന ഡ്രൈവര്‍ പിടിയില്‍. ചെങ്കല്‍പ്പേട്ട, എം.ജി.ആര്‍ നഗറിലെ സെല്‍വരാജിന്റെ മകന്‍ വിഗ്നേഷ് (28) ആണ് പിടിയിലായത്. ചെന്നൈയില്‍ നിന്ന് ധാരാളം പേര്‍ വ്യാജ ഇ-പാസില്‍ കന്യാകുമാരി ജില്ലയില്‍ വരുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വാഹന പരിശോധന ശക്തമാക്കി. ഇന്നലെ അഞ്ചുഗ്രാമം ചെക്‌പോസ്റ്റില്‍ പൊലീസ് പരിശോധനയില്‍ വാഹനം തടഞ്ഞു നിറുത്തി പരിശോധിച്ചപ്പോഴാണ് പാസ് വ്യാജനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കാറില്‍ വന്ന 5 പേരെ ആശാരിപ്പള്ളം ആശുപത്രിയില്‍ കൊണ്ടുപോയി സ്രവ സാംപിളുകള്‍ പരിശോധനക്ക് എടുത്തശേഷം ക്വാറന്റൈന്‍ ചെയ്തു. ഡ്രൈവര്‍ വിഘ്നേശിനെ അറസ്റ്റു ചെയ്യുകയും ചെയ്തു.

Related Articles

Back to top button