KannurKeralaLatest

മരക്കമ്പുകൾക്കിടയിലൂടെയുള്ള വൈദ്യുതി കമ്പി ഭീതി ഉണർത്തുന്നു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പള്ളൂർ: വെസ്റ്റ് പള്ളൂർ ഗവ എൽ പി സ്കൂളിൻ്റെ മതിലിനോട് ചേർന്നുള്ള വൈദ്യുതി കമ്പികൾ നാട്ടുകാരിൽ ഭീതി പരത്തുന്നു. സ്കൂൾ മുറ്റത്തെ മരങ്ങൾ വളർന്ന് വൈദ്യുത കമ്പിയും കടന്ന് മുകളിൽ എത്തിയിരിക്കുകയാണ്. സ്കൂൾ ഇല്ലാത്തത് കൊണ്ട് വൻ അപകടമാണ് ഒഴിവാകുന്നതെങ്കിലും സ്കൂളിൽ എത്തുന്നവർ ആരെങ്കിലും മരത്തിൽ സ്പർശിച്ചാൽ വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയുമുണ്ട്. അതുവഴി പോകുന്ന വാഹനങ്ങളിൽ മരച്ചില്ലകൾ തട്ടുന്നതും സ്ഥിരം കാഴ്ച്ചയാണ് .

അപകടമുണ്ടായ ശേഷം നടപടിയെടുക്കാൻ കാത്തു നില്ക്കാതെ അപകടമൊഴിവാക്കാനായി അധികൃതർ ഇടപെട്ട് അടിയന്തിരമായി അപകടമൊഴിവാക്കാൻ വേണ്ട നടപടി എടുക്കണമെന്ന് പ്രദേശവാസികൾ അറിയിച്ചു

 

Related Articles

Back to top button