KeralaLatestThiruvananthapuram

കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാനവില, രജിസ്‌ട്രേഷന്‍ ആരംഭിച്ചു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാനവില ലഭിക്കാനുള്ള രജിസ്‌ട്രേഷന്‍ ഞായറാഴ്ച ആരംഭിച്ചു.കൃഷി വകുപ്പിന്റെ www.aims.kerala.gov.in എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വകുപ്പ് തയ്യാറാക്കിയ AIMS എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും രജിസ്ട്രേഷന്‍ നടത്താം. കര്‍ഷകരും കര്‍ഷക സംഘങ്ങളും അവരുടെ കൃഷിയിടത്തിന്റെ വിസ്തീര്‍ണ്ണം, വിതയ്ക്കല്‍ വിശദാംശങ്ങള്‍, പ്രതീക്ഷിക്കുന്ന വിളവ്, വിളവെടുപ്പ് സമയം എന്നീ വിവരങ്ങള്‍ കൃഷിയിറക്കുന്ന സീസണിന് മുമ്പായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

രാജ്യത്തുതന്നെ ആദ്യമായാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാനവില പ്രഖ്യാപിക്കുന്നത്. 16 ഇനം പച്ചക്കറി, പഴ, കിഴങ്ങുവര്‍ഗങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനവില പ്രഖ്യാപിച്ചത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വഴി സംഭരണം നടത്തുന്ന കര്‍ഷകര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ല. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ വഴി 300 കേന്ദ്രവും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വഴി 250 കേന്ദ്രവുമാണുള്ളത്. കേരള ഫാം ഫ്രഷ് ഫ്രൂട്സ് ആന്‍ഡ് വെജിറ്റബിള്‍സ് എന്ന ബ്രാന്‍ഡിലാണ് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നത്. ലിസ്റ്റിലുള്ള വിളകളുടെ വില അടിസ്ഥാനവിലയില്‍ താഴ്ന്നാല്‍ ആ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് പദ്ധതി

Related Articles

Check Also
Close
Back to top button