IndiaKeralaLatest

ഐസ്‌ക്രീമിന് 10 രൂപ അധികം ഈടാക്കി; റെസ്റ്റോറന്റിന് രണ്ടു ലക്ഷം രൂപ പിഴ വിധിച്ച്‌ കോടതി

“Manju”

ഐസ്‌ക്രീമിന് 10 രൂപ അധികം ഈടാക്കി; റെസ്റ്റോറന്റിന് രണ്ടു ലക്ഷം രൂപ പിഴ  വിധിച്ച് കോടതി

സിന്ധുമോള്‍ ആര്‍

മുംബൈ: ഐസ്‌ക്രീമിന് അമിത വില ഈടാക്കിയ റെസ്റ്റോറന്റിന് രണ്ടു ലക്ഷം രൂപ പിഴ. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് സബ് ഇന്‍സ്‌പെക്ടര്‍ വാങ്ങിയ ഐസ്‌ക്രീമിന് പരമാവധി വിലയേക്കാള്‍ 10 രൂപ അധികം ഈടാക്കി എന്നതാണ് പരാതി. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്.

മുംബൈയിലെ വെജിറ്റേറിയന്‍ റെസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഐസ്‌ക്രീമിനാണ് കൂടുതല്‍ തുക ഈടാക്കിയത്. ഐസ്‌ക്രീമില്‍ 165 രൂപ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. റെസ്‌റ്റോറന്റ് പത്ത് രൂപ അധികം ചുമത്തി 175 രൂപ ഈടാക്കിയെന്നായിരുന്നു പരാതി. ഇത് ന്യായരഹിതമായ കച്ചവടമാണെന്നും അനുവദിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

പൊലീസ് സബ് ഇന്‍സ്പക്ടറായ ഭാസ്‌കര്‍ ജാധവ് ആണ് ഹോട്ടലിനെതിരെ 2014ല്‍ പരാതി നല്‍കിയത്. 165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈടാക്കിയെന്നായിരുന്നു പരാതി. ജാധവ് റെസ്‌റ്റോറന്റിനകത്തേക്ക് പ്രവേശിക്കാതെ കൗണ്ടറില്‍ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്. ബില്ലും ഇദ്ദേഹം ഹാജരാക്കിയിരുന്നു. കടയും റെസ്‌റ്റോറന്റും തമ്മില്‍ വ്യത്യാസമുണ്ടെന്നും കൂളിംഗ് ചാര്‍ജ്ജാണ് ഈടാക്കിയതെന്നുമുള്ള റെസ്‌റ്റോറന്റിന്റെ വാദമാണ് ഫോറം തളളിയത്.

Related Articles

Back to top button