KeralaKottayamLatest

കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പിലെ രണ്ട് ‘ഉന്നത ഉദ്യോഗസ്ഥർ പിടിയിലായി

“Manju”

ശ്രീജ.എസ്

കോട്ടയം: ചങ്ങനാശേരി നഗരസഭ ഓഫിസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് പോലീസ് പിടിയിലായത്. ചങ്ങനാശേരി നഗരസഭയിലെ റവന്യു ഓഫിസര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ സൂര്യകിരണ്‍ വീട്ടില്‍ പി.ടി സുശീല (52), റവന്യു ഇന്‍സ്പെക്ടര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് പുതുശേരി വീട്ടില്‍ സി.ആര്‍ ശാന്തി (50) എന്നിവരാണ് 5000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ അറസ്റ്റിലായത്.

എന്നാല്‍ കനേഡിയന്‍ മലയാളിയുടെ വീടിന്റെ കരം അടയ്ക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതാണ് ഇരുവര്‍ക്കും കുരുക്കായത്. കൈക്കൂലി കൈപ്പറ്റുന്നതിനിടെ സംഭവ സ്ഥലത്ത് മിന്നല്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് സംഘം ഇരുവരേയും തെളിവോടെ പിടിക്കുകയായിരുന്നു.

Related Articles

Back to top button