KeralaLatestThiruvananthapuram

“സർ, ഞങ്ങളെ സഹായിക്കണം.. വീട്ടിൽ ഗുണ്ടകൾ വന്ന് ഭീഷണിപ്പെടു ത്തുന്നു” -പ്രധാനമന്ത്രിക്ക് കത്തയച്ച് ഗൗരിനന്ദന.

“Manju”

ഷൈലേഷ്കുമാർ. കൻമനം

തിരുവനന്തപുരം: ഗുണ്ടാസംഘത്തിന്റെ ഭീഷണി കാരണം പഠിക്കാൻ സാധിക്കുന്നില്ലെന്നും, പ്രധാനമന്ത്രി സഹായിക്കണമെന്നും അപേക്ഷിച്ച് മലയാളിയായ എട്ടാം ക്ലാസുകാരി. തിരുവനന്തപുരം ആനയറയിലെ സുജിത് കൃഷ്ണയുടെ മകൾ നന്ദന (13) ആണ് പ്രധാനമന്ത്രിക്ക് തന്റെ കുഞ്ഞു മനസ്സിലെ വേവലാതി കത്തിലൂടെ അറിയിച്ചത്. ഗുണ്ടകളെ സംരക്ഷിക്കുന്നത് ചില പോലീസ് ഉദ്യോഗസ്ഥരാണെന്നും നന്ദന പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവ് ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ പരാതി നൽകിയതിന്റെ പേരിലാണ് പ്രശ്നങ്ങളെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയപ്പോൾ ഗുണ്ടകളെ അറസ്റ്റ് ചെയ്തെങ്കിലും വൈരാഗ്യം മൂലം ചില പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് ചുമത്തിയെന്നും ഗൗരി നന്ദന തന്റെ കത്തിൽ പറയുന്നു. ‘സർ ഇടപെട്ട് ഞങ്ങളെ സഹായിക്കണം. ഇതു കാരണം എനിക്ക് പഠിക്കാനേ സാധിക്കുന്നില്ല’യെന്നു കൂടി നന്ദന പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു.
അതേ സമയം, ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, കൂടുതൽ പ്രതികരിക്കാൻ സാധിക്കില്ലെന്നും ശംഖുമുഖം അസി.കമ്മീഷണർ ഐശ്വര്യ ഡോഗ്ലെ പറഞ്ഞു.

Related Articles

Back to top button