Uncategorized

രാഷ്ട്രീയ പരസ്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന് സക്കര്‍ ബര്‍ഗ്

“Manju”

ശ്രീജ.എസ്

 

ഫേസ് ബുക്ക് ഉപയോഗിക്കുന്നവരെ രാഷ്ട്രീയപരമായ പരസ്യങ്ങള്‍ ഉപയോഗിച്ച്‌ തെറ്റായ രീതിയില്‍ സ്വാധീനിക്കാനുള്ള അവസരം ഒരുക്കില്ല എന്ന് ഫേസ് ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ ബര്‍ഗ്. അമേരിക്കയിലെ 40 ലക്ഷം ഉപഭോക്താക്കള്‍ക്ക് 2020ലെ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പരസ്യങ്ങള്‍ വേണ്ടെന്ന് വയ്ക്കാനുള്ള അവസരമാണ് ഇതുവഴിയൊരുങ്ങുന്നതെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ചൊവ്വാഴ്ച വിശദമാക്കി.

തെരഞ്ഞെടുപ്പുകളില്‍ ഫേസ് ബുക്ക് ഉപയോഗിച്ച്‌ ഇടപെടല്‍ നടക്കുന്നുവെന്ന ആരോപണത്തില്‍ നിന്ന് മുക്തി നേടാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കും. വോട്ടര്‍ രജിസ്ട്രേഷന്‍, വിവിധ രീതിയില്‍ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ ഉപഭോക്താവിന് ഫേസ് ബുക്ക് ലഭ്യമാക്കും.

Related Articles

Back to top button