Uncategorized

വിമാനത്താവള സുരക്ഷ; ഉയരമുള്ള കെട്ടിടം, മരങ്ങള്‍ ഉള്ളവര്‍ക്ക് നോട്ടീസ്

“Manju”

തിരുവനന്തപുരം: നഗരത്തിലെ വിമാനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന ഉയരമുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും ഉടമസ്ഥര്‍ക്കു സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) നോട്ടീസ്. ഇന്ത്യയില്‍ വിമാനം ഏറ്റവും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് തിരുവനന്തപുരത്താണ്. പക്ഷെ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ക്കും പെട്ടെന്ന് ലാന്‍ഡിങ് ഒഴിവാക്കി തിരികെ പറക്കേണ്ടി വരുന്ന വിമാനങ്ങള്‍ക്കും ഇത്തരത്തില്‍ ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും തടസ്സമാകുന്നത് സ്ഥിരം കാഴ്ച്ചയാണ്. അതുകൊണ്ട് റണ്‍വേയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലുള്ള തടസ്സങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

ടേക്ക്‌ഓഫിനും ലാന്‍ഡിങ്ങിനും തടസ്സം സൃഷ്ടിക്കാവുന്ന 647 പേരുടെ ഉടമസ്ഥതയിലുള്ള 1064 തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. കെട്ടിടങ്ങളും അവയുമായി ബന്ധപ്പെട്ട മറ്റു നിര്‍മിതികളുടെയും സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, എയ്‌റോഡ്രോം റഫറഃ്‌സ് പോയിന്റില്‍ നിന്നും കെട്ടിടങ്ങള്‍ക്കുള്ള അകലം, നിര്‍മാണ തീയതി, മറ്റു തടസ്സങ്ങളുണ്ടെങ്കില്‍ അവ എന്നിവ 15 ദിവസത്തിനുള്ളില്‍ അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

വിമാനത്താവളത്തിലെ സിഗ്‌നലല്‍, പറക്കല്‍ എന്നിവക്ക് തടസ്സമാകുന്ന കെട്ടിടങ്ങളുടെ ഉയരം ഉടമസ്ഥര്‍ തന്നെ അറിയിക്കണമെന്നാണ് ആവശ്യം. നിലവില്‍ 150 പേര്‍ക്കാണ് നോട്ടീസ് അയച്ചത്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ച്‌ പുതിയ കളര്‍ കോഡഡ് സോണില്‍ മാപ്പ് തയാറാക്കിയതിന് ശേഷം തുടര്‍ നടപടികളിലേക്കു കടക്കും.

 

Related Articles

Back to top button