KeralaKozhikodeLatest

ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ് പദ്ധതി തുടരുന്നു

“Manju”

പ്രമോദ് കെ.എം.

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വീട്ടിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കുന്ന ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ “കൈത്താങ്ങ്” പദ്ധതി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പുരോഗമിക്കുന്നു.

പത്താം വാർഡിൽപ്പെട്ട മഹിമയിലെ ഒരു വിദ്യാത്ഥിക്കും ഇന്നലെ മണ്ഡലം പ്രസിഡന്‍റ് ഇ.ടി സരീഷ് LED TV കൈമാറി. കഴിഞ്ഞ ദിവസങ്ങളിലും മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനസൗകര്യമൊരുക്കിയും മറ്റു ജനോപകാര പ്രവർത്തനങ്ങൾ നടത്തിയും മണ്ഡലം കമ്മിറ്റി “കൈത്താങ്ങുമായി” ശ്രദ്ധനേടിയിരുന്നു.

ബൂത്ത് പ്രസിഡന്‍റ് കെ.എം ശ്രീനാഥ്, സജീവൻ വണ്ണാറത്ത്, ഇ.ടി രവീന്ദ്രൻ, വി.സി.സുനിൽ, രാജേഷ് കോവുമ്മൽ, കെ.എം പ്രമോദ്, ഇ.ടി രഘു തുടങ്ങിയവർ ഈ മഹനീയ കര്‍മ്മ സന്നദ്ധരായിരുന്നു.

Related Articles

Back to top button