IndiaLatest

നഴ്സുമാരുടേയും പാരമെഡിക്കല്‍ സ്റ്റാഫുകളുടേയും സുരക്ഷ ഉറപ്പാക്കണം,​ ഡല്‍ഹി സര്‍ക്കാരിനോട് ഹൈക്കോടതി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സിംഗ് ഹോമുകളിലെയും നഴ്‌സുമാരുടെയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ബാധിച്ച്‌ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നല്‍കിയ ഹര്‍ജിയിലാണ് സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്. മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് ഉള്‍പ്പടെയുള്ളവരുടെ നേതൃത്യത്തില്‍ നടത്തുന്ന ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരെയും ജീവനക്കാരെയും ഉള്‍പ്പെടുത്തണം. ഒരു ജോലി ചെയ്യുന്നവര്‍ക്ക് തുല്യ സുരക്ഷ ഉറപ്പു വരുത്തണം. ഒരാഴ്ചയ്ക്കുള്ളില്‍ സ്വകാര്യ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച്‌ വിലയിരുത്തണം എന്നിവയായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഡി.എം.സിക്ക് വേണ്ടി അഭിഭാഷകനായ മനോജ് വി. ജോര്‍ജാണ് ഹാജരായത്.

Related Articles

Back to top button