KeralaLatest

കാക്കിക്കുള്ളിലെ മനുഷ്യസ്‌നേഹത്തിന് ബിഗ്‌സല്യൂട്ട് എന്ന് സഹോദരന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

“Manju”

റെജിപുരോഗതി

ചെങ്ങന്നൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു അപകടത്തിൽപ്പെട്ട യുവാവിനെ വീട്ടിലെത്തിച്ചു

അപ്രതീക്ഷിതമായി പോലീസ് വാഹനം വീടിന്റെ ഉമ്മറത്ത് വന്നുനില്‍ക്കുന്നു. അതും അര്‍ദ്ധരാത്രിയില്‍. ജീപ്പില്‍ നിന്നും ചോരയൊലിച്ച് അനിയനെ താങ്ങി പോലീസ് ഉദ്യോഗസ്ഥന്‍ എന്നോടും അമ്മയോടും കാര്യങ്ങള്‍ വിവരിക്കുന്നു. ഇത് രാത്രിയില്‍ കണ്ട സ്വപ്‌നമല്ല. കോവിഡ് ഭയപ്പാടില്‍ മനുഷ്യന്‍ ഓടിയൊളിക്കുന്ന ഈ കാലത്ത് നടന്ന സംഭവം ഞാന്‍ ചെറുതായി വിവരിക്കാം. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവല്ല – ചെങ്ങന്നൂര്‍ റൂട്ടില്‍ മഴുവങ്ങാട് ചിറയ്ക്ക് സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എന്റെ അനുജന്‍ സുനു മാത്യു ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടത്തില്‍പെട്ടു. നേരീയ മഴയുള്ള സമയമായതിനാല്‍ റോഡിന് കുറുകെച്ചാടിയ തെരുവ് നായയെ ഇടിച്ചാണ് അനുജന്‍ ബൈക്കില്‍ നിന്നും വഴിയില്‍ വീണത്. ദേഹമാസകലം മുറിവുകളുമായി റോഡിന് സമീപത്ത് കിടന്ന സുനുവിനെ കണ്ട് അപ്രതീക്ഷിതമായി ഔദ്യോഗിക ആവശ്യത്തിനായി താമസ സ്ഥലമായ മൂത്തൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് അര്‍ദ്ധരാത്രിയില്‍ പോലീസ് ജീപ്പില്‍ പോവുകയായിരുന്ന സി ഐ ജോസ് മാത്യു സാറിന്റെ കണ്ണിലുടക്കി.

ഉടന്‍ ജീപ്പ് നിര്‍ത്തി വിവരങ്ങള്‍ തിരക്കിയശേഷം കാര്യമായ പരിക്കുകള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സഹോദനനെയും ജീപ്പില്‍ കയറ്റി എന്റെ വീടായ ഓതറയിലെത്തിക്കുകയായിരുന്നു. സമയം പുലര്‍ച്ചെ ഏതാണ്ട് സമയം 1.45 നോട് അടുത്തിരുന്നു. ശരീരത്തിന് അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ പോലീസ് ജീപ്പില്‍ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കാമെന്ന നിര്‍ദേശവും ജോസ് മാത്യു സാര്‍ തിരക്കുകള്‍ക്കിടയിലും ഉണര്‍ത്തിച്ചു.

എം സി റോഡില്‍ വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍പെടാതെ കിടന്ന അനുജനെ സ്വന്തം കൂടപ്പിറപ്പിന്റെ സ്‌നേഹത്തോടെ താങ്ങിയെടുത്ത് വീട്ടിലെത്തിച്ച ചെങ്ങന്നൂര്‍ സി ഐ ജോസ് മാത്യു സാറിന്റെ കാക്കിക്കുള്ളിലെ മനുഷ്യഹൃദയത്തെ എത്ര അഭിനന്ദിച്ചാലും മതിയാകുന്നില്ല. അതുകൊണ്ടാണ് ഇത്തരമൊരു കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് .

പോലീസ് സ്‌റ്റേഷനുകളെ ഇടിമുറികളായി ഇന്നും ഭയപ്പാടോടെ കരുതുന്ന വലിയൊരു സമൂഹം നമുക്ക് മുന്നിലുള്ളപ്പോഴാണ് അര്‍ദ്ധരാത്രിയില്‍ ഔദ്യോഗിക ആവശ്യത്തിനായി ചീറിപ്പാഞ്ഞ് എം സി റോഡിലൂടെ പാഞ്ഞുപോകുമ്പോഴും ജോസ് സാറിന്റെ മനുഷ്യസ്‌നഹം തിരിച്ചറിയേണ്ടത്. ചെങ്ങന്നൂര്‍ നിവാസികള്‍ക്ക് ജോസ് മാത്യു സാര്‍ എന്നും സാധാരണക്കാരന്റെ ആവലാതികള്‍ക്ക് മുന്നില്‍ കണ്ണുരുട്ടുന്ന പോലീസ് ഉദ്യോഗസ്ഥനായിരിക്കില്ല. കരുതലിന്റെ കാവലാളായി ചെങ്ങന്നൂരിനെ നയിക്കുന്ന പ്രിയപ്പെട്ടവനായിരിക്കും. ജോസ് മാത്യു സാറിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഒരായിരം ബിഗ്‌സല്യൂട്ട

 

Related Articles

Back to top button