IndiaLatest

ഇന്ത്യയും ബം​ഗ്ലാദേശും ഇനി മൈത്രിയിലൂടെ ഒന്നിക്കും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയെയും ബം​ഗ്ലാദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൈത്രി സേതു പാലം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ഫെനി നദിക്ക് കുറുകെയുള്ള 1.9 കിലോമീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. രാഷ്ട്രീയ അതിര്‍വരമ്പുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങള്‍ക്ക് തടസ്സമാകുന്ന ശാരീരിക വിലക്കുകളായി മാറരുതെന്ന് ഷെഖ് ഹസീന പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ത്രിപുരയ്ക്കും ബം​ഗ്ളാദേശിനും ഇടയിലൂടെയാണ് ഫെനി നദി ഒഴുകുന്നത്.

ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ബം​ഗ്ലാദേശിനും ഏറെ നിര്‍ണ്ണായകമായ ബന്ധമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് ഉദ്ഘാടന വേളയില്‍ മോദി പറഞ്ഞു. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ വളര്‍ന്നുവരുന്ന സൗഹൃദബന്ധത്തിന്റെയും ഉഭയകക്ഷിബന്ധങ്ങളുടെയും പ്രതികമായിട്ടാണ് മൈത്രി സേതു എന്ന പേര് പാലത്തിന് നല്‍കിയിരിക്കുന്നത്. പാലം തുറന്നതോടെ ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തല അന്താരാഷ്ട്ര തുറമുഖത്തോട് ഏറ്റവും അടുത്തുകിടക്കുന്ന നഗരമായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button