KeralaLatest

എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന സഹായം നൽകി

“Manju”

സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ കോളജിലേയ്ക്കു ഗവ. എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ വിവിധ ഘടകങ്ങൾ സംഭാവന നൽകി. പൂർവ വിദ്യാർത്ഥി സംഘടനയുടെ ഒമാൻ ചാപ്റ്റർ 1,10,000 രൂപയുടെയും അറ്റ്ലാന്റ ചാപ്റ്റർ 45000 രൂപയുടെയും ജീവൻ രക്ഷാ ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ വാങ്ങി നൽകുകയായിരുന്നു. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ സി വി ജിജി, അലുമ്നി അസോസിയേഷൻ സെക്രട്ടറി ഡോ ജയശ്രീ എന്നിവരിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് സുരക്ഷാ സാമഗ്രികൾ ഏറ്റുവാങ്ങി. ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബി ജോൺ, ഡോ സുനിൽകുമാർ, ആർ എം ഒ ഡോ മോഹൻ റോയ്, സാംക്രമിക രോഗവിഭാഗം മേധാവി ഡോ അരവിന്ദ് എന്നിവർ സന്നിഹിതരായിരുന്നു.
ചിത്രം. എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന വാങ്ങി നൽകിയ സുരക്ഷാ സാമഗ്രികൾ പ്രിൻസിപ്പൽ ഡോ സി വി ജിജി, അലുമ്നി അസോസിയേഷൻ സെക്രട്ടറി ഡോ ജയശ്രീ എന്നിവരിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് ഏറ്റു വാങ്ങുന്നു.

Related Articles

Leave a Reply

Back to top button