KeralaLatest

ഇന്ധനവില വര്‍ധനവ് തുടര്‍ച്ചയായ 16-ാം ദിവസം

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: തുടര്‍ച്ചയായ 16-ാം ദിവസവും ഇന്ധനവില വര്‍ധനവ്. ഇന്ന് പെട്രോളിന് 33 പെെസയും ഡീസലിന് 55 പെെസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് പെട്രോള്‍ വില 81 കടന്നു. 16 ദിവസത്തിനിടെ പെട്രോളിനു എട്ട് രൂപ 33 പെെസയും ഡീസലിന് എട്ട് രൂപ 98 പെെസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.28 രൂപയായി ഉയര്‍ന്നു, ഡീസല്‍ വില 76.12 രൂപ ആയി. കൊച്ചിയില്‍ പെട്രോളിന് 79.52 രൂപയും ഡീസലിനു 74.43 രൂപയുമാണ് വില.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഇന്ധനവില വര്‍ധന ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ദിനംപ്രതി ഇടിയുമ്പോഴാണ് രാജ്യത്ത് എണ്ണവിതരണ കമ്പനികള്‍ ഇന്ധനവില ഉയര്‍ത്തുന്നത്. അസംസ്‌കൃത എണ്ണവില ഇടിയുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ എക്‌സെെസ് ഡ്യൂട്ടി മൂന്ന് രൂപ വര്‍ധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

Related Articles

Back to top button