IndiaLatest

12 രാജ്യങ്ങളില്‍ നിന്ന്​ ഇന്ത്യയിലെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി

“Manju”

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ ‘ഒമൈക്രോണ്‍ ‘കോവിഡ്​ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യ. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പു​തി​യ കോറോണ വൈറസ്​ വകഭേദം റിപ്പോര്‍ട്ട്​ ചെയ്​തത്​. വി​സ നി​യ​​ന്ത്ര​ണം ഇ​ള​വു​ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ വീണ്ടും തുടങ്ങിയത് അടുത്തിടെയാണ് .
യു.കെയില്‍ നിന്നടക്കം ഇന്ത്യയിലെത്തുന്ന 12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ക​ര്‍​ക്ക​ശ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്സ്വാന, ചൈന, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍, ഇസ്രായേല്‍, ഹോങ്ക്​കോങ്​, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന്​ ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കാണ്​ ഇനി കൂടുതല്‍ നടപടിക്രമങ്ങള്‍ നേരിടേണ്ടി വരിക .

Related Articles

Back to top button