IndiaKeralaLatestThiruvananthapuram

പാളയം മാര്‍ക്കറ്റ് വീണ്ടും തുറന്നു; കച്ചവടം നടത്താന്‍ അനുമതി കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ള കച്ചവടക്കാര്‍ക്ക് മാത്രം

“Manju”

സിന്ധുമോള്‍ . ആര്‍

കോഴിക്കോട്: അനിയന്ത്രിതമായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണ്ണമായി അടച്ചു പൂട്ടിയ കോഴിക്കോട് പാളയം മാര്‍ക്കറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തണം ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് അവലോകന യോഗത്തിനു ശേഷമാണു മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമായത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മാര്‍ക്കറ്റ് തുറക്കുന്നത്. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ള കച്ചവടക്കാര്‍ക്ക് മാത്രമാണ് കച്ചവടത്തിന് അനുമതിയുള്ളത്.
മാര്‍ക്കറ്റിലേക്കുള്ള എട്ട‌് പ്രവേശന കവാടങ്ങളില്‍ നാലെണ്ണം മാത്രമേ തുറക്കൂ. അടച്ചിട്ട ഭാഗങ്ങളില്‍ പൊലീസിന്റെ നിയന്ത്രണമുണ്ടാകും. തെര്‍മല്‍ സ്കാനിങ്ങിന് ശേഷമേ ആളുകളെ മാര്‍ക്കറ്റിലേക്ക‌് പ്രവേശിപ്പിക്കൂ. കോവിഡ‌് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍, പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കും കോര്‍പറേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ‌് നല്‍കും. കടകളില്‍ നിന്നുള്ള കച്ചവടം പകല്‍ 11 മണി വരെ മാത്രമേ അനുവദിക്കൂ. ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് 11ന‌് ശേഷം പാളയത്ത‌് പ്രവേശിക്കാം. ആളുകള്‍ കോവിഡ‌് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ക്വിക്ക‌് റെസ‌്പോണ്‍സ‌് ടീം ഉറപ്പാക്കും.
സെപ‌്തംബര്‍ 23ന‌് മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക‌് കോവിഡ‌് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ‌് മാര്‍ക്കറ്റ് പൂര്‍ണ്ണമായും അടച്ചത‌്. തുടര്‍ന്ന‌് മുഴുവന്‍ പേരും ക്വാറന്റൈനില്‍ പോയിരുന്നു. നെഗറ്റീവായവരാണ‌് നിരീക്ഷണം പൂര്‍ത്തിയാക്കി അടുത്ത ദിവസം മുതല്‍ വ്യാപാരം ചെയ്യുക. ഇനി ആഴ്ചതോറും മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും കോവിഡ് പരിശോധനയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Back to top button