InternationalLatest

നഴ്സറി സ്കൂളിലെ കൂട്ടായ്മയില്‍ വിളമ്പിയത്…

“Manju”

നഴ്സറി സ്കൂളിലെ ടീ ടൈമില്‍ കഴിക്കാനായി കുട്ടികള്‍ ചെറുവിഭവങ്ങളും ജ്യൂസുമൊക്കെ കൊണ്ടുവരുന്നത് എല്ലാ നാട്ടിലും പതിവുള്ളതാണ്.
ഇങ്ങിനെ കൊണ്ടവരുന്നത് വിഭവങ്ങള്‍ കുട്ടികള്‍ പരസ്പരം പങ്കുവെക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍, കൂട്ടുകാര്‍ക്ക് പങ്കുവെക്കാനായി മദ്യം കൊണ്ടുവരുന്ന സംഭവം ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കും.
അമേരിക്കയിലെ മിഷിഗനിലെ ഗ്രാന്‍ഡ് റിവര്‍ അക്കാദമിയിലാണ് സംഭവം. ടീം ടൈമില്‍ ഒരുകുട്ടി മറ്റുള്ളവര്‍ക്ക് കടലാസുകപ്പില്‍ എന്തോ ഒഴിച്ചുകൊടുക്കുന്നത് കണ്ടാണ് അധ്യാപിക അത് ശ്രദ്ധിക്കുന്നത്. പരിശോധിച്ചപ്പോഴാണ് മനസിലായത് മെക്സിക്കന്‍ മദ്യമായ ടെക്വിലയാണെന്ന്.
ചവര്‍പ്പില്ലാത്ത മദ്യമായതിനാല്‍ അതിനകം നാലുകുട്ടികള്‍ കടലാസുകപ്പില്‍ പകര്‍ന്ന മദ്യം അകത്താക്കിയിരുന്നു. ഭയന്ന സ്കൂളധികൃതര്‍ ഉടനെ വൈദ്യ സഹായം തേടുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു.
ഭയന്നാണ് സ്കൂളില്‍ ഒാടിയെത്തിയതെന്ന് അലക്സിസ് സ്മിത്ത് എന്ന രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ മകള്‍ മദ്യം കഴിച്ചിരുന്നു. മകള്‍ മത്തുപിടിച്ച അവസ്ഥയിലായിരുന്നുവെന്നും അലക്സിസ് പറഞ്ഞു.
ഒാരോ കുട്ടിയും എന്താണ് കൊണ്ടുവരുന്നതെന്ന് പരിശോധിക്കുക അസാധ്യമാണെന്ന് സ്കൂളധികൃതര്‍ പ്രതികരിച്ചു. രക്ഷിതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നും മദ്യം സ്കൂളില്‍ കൊണ്ടുവന്ന കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സ്കൂളധികൃതര്‍ പറഞ്ഞു.

Related Articles

Back to top button