IndiaLatest

‘വസുദൈവ കുടുംബകം’ ആഗോള സുസ്ഥിര വികസനത്തിനുള്ള മാര്‍ഗരേഖ

“Manju”

ന്യൂഡല്‍ഹി : ജി20 ഉച്ചകോടിയുടെ പ്രമേയമായ വസുദൈവ കുടുംബകംആഗോള സുസ്ഥിര വികസനത്തിനുള്ള മാര്‍ഗരേഖയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യ തലവന്‍മാരെയും സംഘടനാ നേതാക്കന്‍മാരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. “ജി 20യുടെ അധ്യക്ഷ പ്രമേയമായ വസുദൈവ കുടുംബകം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് മനുഷ്യ കേന്ദ്രീകൃതമായ സുസ്ഥിര വികസനത്തിേലക്കുള്ള മാര്‍ഗരേഖയാണ്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാവരും പ്രമേയത്തിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് വിജയം കൈവരിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു” – രാഷ്ട്രപതി പറഞ്ഞു.

സുസ്ഥിര വികസനം, ഡിജിറ്റല്‍ കണ്ടുപിടിത്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ജി20 ശ്രദ്ധ നല്‍കുന്നത്. ആഗോള ജിഡിപിയുടെ 85 ശതമാനവും ജി20 രാജ്യങ്ങളിലാണ്. മൂന്നില്‍ രണ്ട് ജനസംഖ്യയും ഈ രാജ്യങ്ങളിലാണ്.


Related Articles

Back to top button