KeralaLatestThiruvananthapuram

ബി എഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം നിരസിച്ചു

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: ഈ മാസം 29 ാം തിയതി കേരള യൂണിവേഴ്‌സിറ്റി ബി.എഡ് വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷ നടത്താന്‍ പോവുകയാണ്. കോവിഡ് കാലത്തെ യാതൊരു നിയമങ്ങളും പാലിക്കാതെയാണ് പരീക്ഷ നടത്താന്‍ പോകുന്നത്. സര്‍ക്കാരിന്റെ ഈ എടുത്തു ചാട്ടത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അവതാളത്തില്‍ ആകാന്‍ പോകുന്നത്. 29ാം തിയതി മുതല്‍ ആരംഭിക്കുന്ന പരീക്ഷ ജൂലൈ എട്ടിനാണ് അവസാനിക്കുക. പരീക്ഷയ്ക്ക് സബ് സെന്ററുകള്‍ അനുവദിക്കില്ലെന്നാണ് കേരള യൂണിവേഴ്‌സിറ്റി അറിയിച്ചിരിക്കുന്നത്.

കേരളത്തിന്റെ പല കോണുകളിലായുള്ള വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് എത്തി എക്‌സാം എഴുതണമെന്നാണ് കേരള യൂണിവേഴ്‌സിറ്റിയുടെ നിര്‍ദേശം. ഈ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ നെ ഫോണ്‍ വിളിക്കുകയുണ്ടായി. അപ്പോള്‍ മന്ത്രി പറഞ്ഞത് ഇതിനെതിരെ ചര്‍ച്ച നടത്തുന്നുവെന്നും അഥവാ നിങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം സപ്പ്ളിമെന്ററി പരീക്ഷ എഴുതിയാല്‍ മതിയാകും എന്നുമാണ് കെ ടി ജലീല്‍ പറഞ്ഞത്. അത് മാത്രമല്ല ഹോസ്റ്റലുകളെല്ലാം ക്വാറന്റീന്‍ കേന്ദ്രങ്ങളായതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി തുറന്നു കൊടുക്കാനാവില്ലെന്നാണ് ഹോസ്റ്റല്‍ അധികൃതരുടെ തീരുമാനം.

ഇത്തരത്തില്‍ പരീക്ഷയ്ക്കായി തിരുവനന്തപുരത്ത് എത്തിയാല്‍ തന്നെ താമസസൗകര്യം പോലും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അതും കൂടാതെ തലസ്ഥാനത്തേക്ക് എത്താനുള്ള ഗതാഗത പ്രതിസന്ധിയും വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു വെല്ലുവിളി സൃഷ്ട്ടിച്ചിരിക്കുകയാണ്.

Related Articles

Back to top button