IndiaLatest

ഇന്ത്യയില്‍ ‍ബിസിനസ്സ്‌ നടത്തുന്നതിന് നിയമം പാലിക്കണം

“Manju”

ഡല്‍ഹി: ഇന്ത്യയില്‍ ബിസിനസ്സ്‌ നടത്തുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ നിയമങ്ങള്‍ അനുസരിക്കേണ്ടി വരുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഫേസ്ബുക്ക്, വാട്‌സാപ്പ്, ലിങ്കിഡ്‌ഇന്‍ തുടങ്ങിയവയ്ക്ക് 130 കോടിയോളം ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ട്. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു. ആളുകള്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുകയും അതിലൂടെ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും വേണം. അതിനെ ഞങ്ങള്‍ മാനിക്കുന്നു. വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ് നടത്തുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലല്ല പ്രശ്‌നം. അത് ദുരുപയോഗം ചെയ്യുന്നതിലാണ് പ്രശ്‌നം. അങ്ങനെ സംഭവിക്കുമ്പോള്‍ പിന്നെ എന്താണ് ചെയ്യുക’ രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

Related Articles

Back to top button