IndiaLatest

പുരി ജഗന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരന് കോവിഡ്

“Manju”

ശ്രീജ.എസ്

ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. രഥ യാത്ര നടക്കുന്നതിനിടെയാണ് ജീവനക്കാരന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പുരി ജില്ലാ കലക്ടര്‍ ബല്‍വന്ത് സിങാണ് പരിശോധാ ഫലം പുറത്തുവിട്ടത്. രഥ യാത്രക്കിടെ ക്ഷേത്ര ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് വലിയ ആങ്കകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

രഥ യാത്രയ്ക്ക് മുന്നോടിയായി ക്ഷേത്രത്തിലെ എല്ലാ ജീവനക്കാരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച്‌ 1,143 ജീവനക്കാരെയാണ് പരിശോധിച്ചത്. നിലവില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയ വ്യക്തിയുടേതൊഴികെ ബാക്കിയുള്ളവരുടെ ഫലം നെഗറ്റീവാണ്.

പോസിറ്റീവാണെന്ന് കണ്ടെത്തിയ ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയതായി പുരി ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇയാളുടെ സമ്പര്‍ക്ക വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും മേഖല കണ്ടെയ്ന്‍മെന്റ് സോണാക്കിയതായും ഭരണകൂടം അറിയിച്ചു.

നേരത്തെ രഥ യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ രഥ യാത്ര നടത്തണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതോടെ പരമോന്നത കോടതി ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. കര്‍ശന നിയന്ത്രണത്തില്‍ നടത്താനാണ് അനുമതി നല്‍കിയതെങ്കിലും വന്‍ ജനക്കൂട്ടമാണ് രഥ യാത്രയ്‌ക്കെത്തിയത്. കോവിഡ് പരിശോധിച്ച്‌ നെഗറ്റീവാണെന്ന് ഉറപ്പുള്ളവരെ മാത്രമെ രഥം വലിക്കാന്‍ അനുവദിച്ചിട്ടുള്ളു എന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button