IndiaLatest

കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കാവുന്ന തുക നി‌ശ്‌ചയിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

“Manju”

 

ശ്രീജ.എസ്

ബംഗളൂരു: സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കെത്തുന്ന രോഗികളില്‍ നിന്ന് ഇടാക്കാവുന്ന തുക കര്‍ണാടക സര്‍ക്കാര്‍ നിശ്‌ചയിച്ചു. ആരോഗ്യ വകുപ്പ് റഫര്‍ ചെയ്യുന്ന കൊവിഡ് രോഗികളില്‍ നിന്ന് ഐ.സി.യു. സൗകര്യമടക്കം പരമാവധി 10,000 രൂപ ഈടാക്കാമെന്നാണ് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരിട്ട് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്ന ഐ.സി.യു. സൗകര്യമടക്കം ഉപയോഗിക്കുന്ന കൊവിഡ് രോഗിയില്‍ നിന്ന് പരമാവധി ഈടാക്കാവുന്ന തുക 25,000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

ആശുപത്രികളിലെ അമ്പത് ശതമാനം ബെഡ്ഡുകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവ‌യ്ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ തമി‌ഴ്‌നാട്ടിലേയും ഡല്‍ഹിയിലേയും സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഈടാക്കാവുന്ന തുക ഏകീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറങ്ങിയിരുന്നു. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാണ് രോഗികളില്‍ നിന്ന് ഈടാക്കുന്ന തുകയില്‍ ഏകീകരണം നടത്തിയത്.

 

Related Articles

Back to top button