IndiaLatest

ക്യാപ്റ്റൻ ഫാത്തിമ; സിയാച്ചിൻ യുദ്ധമുഖത്തെ ആദ്യ വനിതാമെഡിക്കൽ ഓഫീസർ

“Manju”

സിയാച്ചിനിലെ യുദ്ധമുഖത്ത് നിയമിതയാകുന്ന ആദ്യ വനിതാ മെഡിക്കൽ ഓഫീസറായി കരസേനയിലെ ക്യാപ്റ്റൻ ഫാത്തിമ വസിം. 15,200 അടി മുകളിലുള്ള ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയാണ് സിയാച്ചിൻ. കരസേനയുടെ ഫയർ ആൻഡ് ഫ്യൂറി കോറിൽനിന്നുള്ള ഓഫീസറാണ് ‍ക്യാപ്റ്റൻ ഫാത്തിമ. കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ നിയമിതയാകുന്ന രണ്ടാമത്തെ മെഡിക്കൽ ഓഫീസറും.

സിയാച്ചിൻ ബാറ്റിൽ സ്കൂളിൽ നീണ്ടനാളത്തെ പരിശീലനത്തിനുശേഷമാണ് നിയമനമെന്നും ക്യാപ്റ്റൻ ഫാത്തിമ ചരിത്രംകുറിച്ചെന്നും ഫയർ ആൻഡ് ഫ്യൂറി കോർ, സാമൂഹികമാധ്യമമായ ‘എക്സി’ൽ കുറിച്ചു. നേരത്തേ, സിയാച്ചിനിലെ ആദ്യ വനിതാ മെഡിക്കൽ ഓഫീസറായി ക്യാപ്റ്റൻ ഗീതികാ കൗളിനെ നിയമിച്ചിരുന്നു

Related Articles

Back to top button