KeralaLatest

നൂറോളം സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

“Manju”

കൊല്ലത്ത് നൂറോളം സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു | cpm|kollam

ശ്രീജ.എസ്

കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മില്‍ നിന്നും പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന അറയ്ക്കല്‍, തടിക്കാട് പ്രദേശങ്ങളിലാണ് പ്രവര്‍ത്തകരാണ് കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്. അറയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടുന്നതായി നേതൃത്വത്തെ അറിയിച്ചത്. ഇടമുളയ്ക്കല്‍ പഞ്ചായത്ത് മുന്‍ അംഗവും ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ ഷംസുദ്ദീന്‍, ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി വിഷ്ണു അറയ്ക്കല്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എസ് അജിത് കുമാര്‍, എ നാഗൂര്‍ മൈതീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്.

ഇടത് മുന്നണി ഭരിക്കുന്ന അറയ്ക്കല്‍ സഹകരണ ബാങ്കിലെ നിയമനങ്ങളിലെ അപാകതയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനുള്ള പ്രധാന കാരണം. ബാങ്കില്‍ അര്‍ഹരായവര്‍ക്ക് ജോലി നല്‍കിയില്ല എന്നാണ് പ്രവര്‍ത്തകരുടെ പരാതി. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട നേതാവിനെ പാര്‍ട്ടിയിലെ ചില ഉന്നതര്‍ സംരക്ഷിച്ചതും പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. 108 പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് രാജി വെച്ചവര്‍ അവകാശപ്പെട്ടു. ഇവര്‍ സിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

Related Articles

Back to top button