IndiaLatest

2024 ഓടെ യുഎസിനെക്കാള്‍ മികച്ച റോഡുകള്‍ ഇന്ത്യയിലുണ്ടാകും

“Manju”

ഗോവ: മുംബൈനാഗ്പൂര്‍ എക്സ്പ്രസ് ഹൈവേ അടുത്തിടെ ഇന്ത്യയില്‍ തുറന്ന ഏറ്റവും മികച്ച റോഡുകളിലൊന്നാണ്. 120 മീറ്റര്‍ വീതിയും 22.5 മീറ്റര്‍ വീതിയുമുള്ള ഡിവൈഡര്‍, പൂന്തോട്ടങ്ങള്‍, 50 ലധികം മേല്‍പ്പാലങ്ങള്‍, 700 അണ്ടര്‍പാസുകള്‍ എന്നിവയുണ്ട്. ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിട്ടും പല വിദേശ രാജ്യങ്ങളിലെയും റോഡുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ രാജ്യത്തെ റോഡുകള്‍ ഇപ്പോഴും വളരെ പിന്നിലാണ്.

ഇന്ത്യയിലെ റോഡുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഘട്ടം ഘട്ടമായി സ്വീകരിച്ചു വരികയാണ്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ സാഹചര്യത്തില്‍ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2024 അവസാനത്തോടെ യുഎസിലുള്ളതിനേക്കാള്‍ മികച്ച റോഡുകള്‍ ഇന്ത്യയിലുണ്ടാകും. ഗോവയിലെ സുവാരി നദിയിലെ പാലത്തിന്റെ ആദ്യഘട്ട ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം.

മോദി സര്‍ക്കാരിന്റെ കാലാവധി 2024 അവസാനത്തോടെ അവസാനിക്കും. യുഎസിനേക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യയിലെ റോഡ് മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. 2,530 കോടി രൂപ ചെലവിലാണ് 13.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സുവാരി പാലം നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ സ്റ്റേ ബ്രിഡ്ജാണിത്.

Related Articles

Back to top button