IndiaLatest

കര്‍ണാടകത്തില്‍ കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നവരില്‍ 78ശതമാനവും പ്രായമായവര്‍

“Manju”

സിന്ധുമോള്‍ ആര്‍

ബംഗളൂരു: കര്‍ണാടകത്തില്‍ കോവിഡ്മൂലം മരിക്കുന്നവരില്‍ 78.87 ശതമാനം പേരും 50 വയസ്സിനു മുകളിലുള്ളവരാണെന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ സുധാകര്‍. പ്രായമായവരിലാണ് കോവിഡ് കൂടുതല്‍ അപകടകരമാകുന്നത്. രോഗബാധിതരില്‍ 16.24 ശതമാനം മാത്രമാണ് അമ്ബത് വയസ്സിന് മുകളിലുള്ളവര്‍. എന്നാല്‍, മരിക്കുന്നവരില്‍ നാലിലൊന്നും പ്രായമായവരാണ്. അതിനാല്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്കുപ്രകാരം 9,399 രോഗികളില്‍ 841 പേര്‍ 50 വയസ്സിനും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 60നുമുകളില്‍ 686 പേരുമുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഇതുവരെ ജീവന്‍ നഷ്ടമായ 142പേരില്‍ 35 പേര്‍ 50നും 60നും ഇടയിലും 77 പേര്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമാണ്. മന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ്. മന്ത്രി കെ സുധാകറിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അച്ഛനും രോഗം ബാധിച്ചിരുന്നു. മന്ത്രിയുടെ വീട്ടിലെ ജോലികാരിക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, മന്ത്രിയുടെയും രണ്ടു മക്കളുടെയും പരിശോധനാഫലം നെഗറ്റീവാണ്.

Related Articles

Back to top button