IndiaLatest

34-ാം പിറന്നാളില്‍ മുപ്പത്തിനാല് സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി സുരേഷ് റെയ്ന

“Manju”

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന തന്റെ 34ാം പിറന്നാള്‍ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാനൊരുങ്ങി. യുപി, കശ്മീര്‍, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ 34 സര്‍ക്കാര്‍ സ്കൂളുകളില്‍ കുടിവെള്ളവും ശൗചാലയ സൗകര്യവും ഒരുക്കാനാണ് സുരേഷ് റെയ്നയുടെ തീരുമാനം. ഗ്രാസ്യ റെയ്ന ഫൗണ്ടേഷന്‍ എന്ന തന്റെ സന്നദ്ധസംഘടന വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഈ മാസം 27നാണ് റെയ്നയുടെ 34ആം പിറന്നാള്‍.

ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസ പദ്ധതി, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തുടങ്ങി മറ്റ് പല പദ്ധതികളും റെയ്ന നടപ്പിലാക്കും. അമിതാഭ് ഷായുടെ യുവ അണ്‍സ്റ്റോപ്പബിളിന്റെ സഹകരണത്തോടെയാണ് പദ്ധതി.ഗാസിയാബാദിലെ സ്‌കൂളില്‍ പാത്രം കഴുകാനും കൈകഴുകാനുമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍ നിര്‍മ്മിച്ചും കുടിവെള്ള സംവിധാനം ഒരുക്കിയും സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജ്മാക്കിയും റെയ്‌ന പിറന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ചു.

റെയ്‌നയും ഭാര്യം പ്രിയങ്കയും ചേര്‍ന്നാണ് ഗ്രാസ്യ റെയ്‌ന ഫൗണ്ടേഷന്‍ നടത്തുന്നത്. ഒപ്പം, ഇരുവരും ചേര്‍ന്ന് 500 നിരാലംബരായ അമ്മമാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

Related Articles

Back to top button