Uncategorized

ട്രഷറി ബില്ലുകള്‍ ഒരുമിച്ച് കൊണ്ടുവരരുത്

“Manju”

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ ബില്ലുകള്‍ എല്ലാം ഒരുമിച്ച്‌ ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്ന് ധനകാര്യവകുപ്പ് നിര്‍ദേശിച്ചു. ഇവ തരംതിരിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 10 ലക്ഷത്തിനുമേലുള്ള ബില്ലുകൾ പാസാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബില്ലുകളും ചെക്കുകളും 29ന് വൈകിട്ട് 5ന് മുമ്പ് സമർപ്പിക്കണം. മാർച്ച് 31ന് അർദ്ധരാത്രിവരെ ചലാനുകൾ നൽകും. അലോട്ട്മെന്റ് ലെറ്ററുകൾ 25ന് വൈകിട്ട് 5ന് മുമ്പ് തന്നെ എത്തിക്കാൻ ശ്രമിക്കണം.

തദ്ദേശസ്ഥാപനങ്ങളിലെ ചെക്കുകളും ബില്ലുകളും 28ന് വൈകിട്ട് 5ന് മുമ്പ് നൽകണം. വിവിധ വകുപ്പുകളുടെ പർച്ചേസ് ബില്ലുകളും ഇൻവോയ്സുകളും സ്വീകരിക്കില്ല. അത്യാവശ്യകാര്യങ്ങൾക്കുള്ള ഇൻവോയ്സുകൾ പ്രത്യേക അനുമതിയോടെ മാത്രമേ ട്രഷറികളിൽ ഏല്പിക്കാൻ പാടുള്ളൂ. സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ ട്രഷറികളിൽ വൻ തിരക്കാണ്. മാർച്ച് 31ന് അർദ്ധരാത്രിവരെ ട്രഷറികൾ പ്രവർത്തിക്കും.

Related Articles

Check Also
Close
Back to top button