InternationalLatest

ഗല്‍വാനില്‍ നിയന്ത്രണ മേഖലയ്ക്ക് ഇരുവശത്തും ചൈന ടെന്‍റുകള്‍ നിര്‍മിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ലഡാക്ക് : ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശമായ ഗല്‍വാന്‍ നിയന്ത്രണ മേഖലയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയുടെ ഇരുവശത്തുമായി ചൈന പ്രകോപനം ഉളവാക്കുനന വിധത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പ്രദേശത്ത് ചൈനീസ് സൈന്യം ടെന്റുകളും മറ്റ് സന്നാഹങ്ങളും സജ്ജമാക്കിയതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജൂണ്‍ 15ന് ഏറ്റുമുട്ടലുണ്ടായെന്നു കരുതുന്ന പെട്രോള്‍ പോയിന്റ് 14-ന് സമീപത്തെ ഉപഗ്രഹദൃശ്യങ്ങളാണ് ആദ്യം ലഭ്യമായത്.

സംഘര്‍ഷ മേഖലയില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്മാറാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ടെന്റുകള്‍ നിര്‍മിച്ചതായി കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്തു നിന്ന് ആദ്യം ചൈനീസ് സൈന്യം പിന്മാറി തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അതിന് ശേഷം ജൂണ്‍ 22ലെ ഉപഗ്രഹദൃശ്യങ്ങളില്‍ അവിടെ വീണ്ടും ടെന്റുകള്‍ കാണപ്പെടുകയായിരുന്നു.

അതേസമയം സൈനിക ചര്‍ച്ചയിലെ തീരുമാന പ്രകാരം അതിര്‍ത്തിയില്‍ നിന്നും പിന്മാറാനുള്ള നയന്ത്ര തീരുമാന നടപ്പിലാക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യം പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കുടുതല്‍ സൈന്യത്തേയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button