IndiaLatest

ബൂസ്റ്റര്‍ ഡോസിന് 18 വയസിന് മുകളിലുള്ളവര്‍ക്ക് ബുക്ക് ചെയ്യാം

“Manju”

ന്യൂഡൽഹി: സൗദിയില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ തീയതി ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. അത്രയും ഇടവേള എത്തിയവര്‍ മാത്രം ബുക്ക് ചെയ്യുക. സിഹ്വത്തി, തവക്കല്‍ന ആപ്ലിക്കേഷനുകളിലൂടെ ബുക്കിങ് നടത്താനാകും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എത്രയും വേഗം ബുസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അവയവം മാറ്റിവയ്ക്കല്‍, വൃക്കസംബന്ധമായ തകരാറുകള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ രോഗപകരാന്‍ സാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ആരംഭിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.കൂടാതെ ബൂസ്റ്റര്‍ ഡോസ് ആഗ്രഹിക്കുന്ന മറ്റ് വിഭാഗം ആളുകള്‍ക്ക് ബുക്കിങ് സംവിധാനങ്ങള്‍ ഒരുക്കുമെന്നും അറിയിച്ചിരുന്നു.

Related Articles

Back to top button