InternationalLatest

കാഴ്ച മറച്ച്‌ ‘ഫോളോ ത്രൂ’

“Manju”

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ കാണ്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം അമ്പയര്‍ നിതീന്‍ മേനോനുമായി തര്‍ക്കിച്ച്‌ ആര്‍ അശ്വിന്‍. അശ്വിന്റെ പുതിയ ബൗളിങ് റണ്‍ അപ്പില്‍ ഫോളോ ത്രൂ അമ്പയറുടെ കാഴ്ച മറക്കുന്നതോടെ നിതിന്‍ മേനോന്‍ ഇടപെടുകയായിരുന്നു. അശ്വിന്റെ ഓവറില്‍ പലവട്ടം നിതിന്‍ മേനോന്‍ ഇന്ത്യന്‍ സ്പിന്നറുമായി സംസാരിച്ചു. എന്നാല്‍ ആ ഫോളോ ത്രൂയില്‍ മാറ്റം വരുത്താന്‍ അശ്വിന്‍ തയ്യാറായില്ല. രഹാനെയോടും അമ്പയര്‍ ഇക്കാര്യം പറഞ്ഞെങ്കിലും അശ്വിന്‍ പിന്മാറിയില്ല. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മാച്ച്‌ റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിക്കുന്നതും കാണാമായിരുന്നു.

Related Articles

Back to top button