IndiaLatest

ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി: ₹45,000 കോടിക്ക് ടെന്‍ഡര്‍ നേടി അദാനി

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ലോകത്തെ ഏറ്രവും വലിയ സൗരോര്‍ജ പ്ളാന്റ് പദ്ധതി സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ 600 കോടി ഡോളറിന് (ഏകദേശം 45,000 കോടി രൂപ) അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സ്വന്തമാക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാര്‍ എന‌ര്‍ജി കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയാണ് ടെന്‍ഡര്‍ വിളിച്ചത്. 8,000 മെഗാവാട്ട്സിന്റെ ഫോട്ടോവോള്‍ട്ടായിക് പ്ളാന്റും 2,000 മെഗാവാട്ട്‌സിന്റെ ആഭ്യന്തര സോളാര്‍ പാനല്‍ നിര്‍മ്മാണ സംരംഭവുമാണ് അദാനി ഒരുക്കുക.
രാജസ്ഥാനിലും ഗുജറാത്തിലുമായാണ് അദാനി സോളാര്‍ സംരംഭങ്ങള്‍ സജ്ജമാക്കുക. രാജസ്ഥാനിലെ ജയ്‌സാല്‍മേര്‍, ബിക്കാനീര്‍, ജോധ്‌പൂര്‍, ബാര്‍മീര്‍ എന്നിവിടങ്ങളിലായി പ്ളാന്റ് ഒരുക്കാനുള്ള പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഗുജറാത്തില്‍ പദ്ധതി നടപ്പാക്കുക കച്ചില്‍ ആയിരിക്കും. നിലവില്‍ ആഭ്യന്തരമായി 3,300 മെഗാവാട്ട്‌സ് സോളാ‌ര്‍ സെല്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണശേഷി 8,000 മെഗാവാട്ട്‌സും.

Related Articles

Back to top button