കോഴിക്കോട്: ഇസ്രായേലിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രന്. പിണറായി വിജയനെന്ന നിലയില്‍ പറയുന്നതുപോലെയല്ല മുഖ്യമന്ത്രി പദവിയിലിരുന്ന് ഇത്തരം വിഷയത്തില്‍ അഭിപ്രായം പറയേണ്ടത്. ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപയും ജോലിയും നല്‍കണമെന്ന് സുരേന്ദ്രന് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊടകരയില്‍ പണം പിടികൂടിയ സംഭവത്തില്‍ ബി.ജെ.പി നേതാക്കളെ ബന്ധിപ്പിക്കാന്‍ പൊലീസിനാകില്ലെന്നും സുരേന്ദ്രന് പറഞ്ഞു. വാര്‍ത്തസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ വിലക്കി. ഇത് ചാനല്‍ ബഹിഷ്കരണമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമാണെന്ന് സുരേന്ദ്രന് വ്യക്തമാക്കി.
Related Articles
ജയന്റെ വേർപാടിന് നാൽപ്പതാണ്ട്
November 16, 2020 1:52 PM
Check Also
Close