KeralaLatestThiruvananthapuram

കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സൗകര്യവും ഒരുക്കി ബ്ലോക്ക് പഞ്ചായത്ത്

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 19- 20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചു കഠിനംകുളം പഞ്ചായത്തിൽ നിർമ്മിച്ച മുണ്ടൻ ചിറ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സൗകര്യവും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എ ഷാനിബ ബീഗം നിർവഹിച്ചു. പോത്തൻകോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം യാസിർ അധ്യക്ഷനായ സമ്മേളനത്തിൽ സാബു കഠിനംകുളം, സ്‌നാഗപ്പൻ എ, ഹെലൻ ഫെർണാണ്ടസ്, നസീമ എസ് എന്നിവർ സംസാരിച്ചു. ഷീല ഗ്രിഗറി സ്വാഗതം പറഞ്ഞു.

Related Articles

Back to top button