KeralaLatestThiruvananthapuram

കഴക്കൂട്ടം പ്രസ്സ് ക്ലബ്ബിൽ ഓൺലൈൻ പഠനത്തിന് തുടക്കമായി

“Manju”

പള്ളിപ്പുറം ശ്രീ തോന്നൽ ദേവി ക്ഷേത്തിന് സമീപം പ്രവർത്തിക്കുന്ന വെള്ളൂരാൻ കർട്ടൻസ് ഉടമ  ഷാനവാസ് വെള്ളൂരാനാണ് ഓൺലൈൻ പഠനത്തിന് ആവശ്യമായ ടി.വി  കഴക്കൂട്ടം പ്രസ്സ് ക്ലബ്ബിന് സംഭാവന ചെയ്യ്തത്.

പ്രദേശത്ത് ടി വി ഇല്ലാതെ പഠനം വഴിമുട്ടിയ വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനത്തിനായി പ്രസ്സ് ക്ലബ്ബ് ഹാളിൽ സൗകര്യമൊരുക്കിയിട്ടുള്ളത്. പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് ഷാനവാസ് വെളളൂരാൻ്റെ സാന്നിധ്യത്തിൽ ഡിസിസി വൈസ് പ്രസിഡൻ്റും മുൻ പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻ്റുമായ അഡ്വ.എം.മുനീർ ടി.വി കഴക്കൂട്ടം പ്രസ്സ് ക്ലബ്ബ് പ്രതിനിധികൾക്ക് കൈമാറി.

പ്രസിഡൻ്റ് ജി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം.എം.അൻസാർ, വൈസ് പ്രസിഡൻ്റ് രഞ്ജിത്ത്, ട്രഷറർ സബീർ അബ്ദുൽ റഷീദ് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

 

 

 

Related Articles

Back to top button