KannurKeralaLatestMalappuramThiruvananthapuramThrissur

അണിഞ്ഞൊരുങ്ങിയത് അമ്മയാണെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഞാനാണ്

“Manju”

പ്രത്യേക ലേഖകന്‍

തന്റെ ജീവിതത്തിലെ പുതിയ അതിഥിയായ കുഞ്ഞാവയ്ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഒരു ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി.

അണിഞ്ഞൊരുങ്ങിയത് അമ്മയാണെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഞാനാണ്’ എന്ന കുസൃതി കുറിപ്പിനൊപ്പമാണ് മകൾ ഐശ്വര്യയുടെ ചിത്രം സോഷ്യൽ മീഡിയയിൽ  താരം പങ്കുവച്ചത്. മനോഹരമായി ചിരിക്കുന്ന കുഞ്ഞാവയുടേയും അമ്മയുടേയും ചിത്രങ്ങൾ സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കിക്കഴിഞ്ഞു…

ഭരതനാട്യത്തിനുള്ള വേഷത്തിലാണ് ചിത്രങ്ങളിൽ ദിവ്യ. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. വിവാഹ ശേഷം സിനിമ വിട്ട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും  നൃത്തത്തിലും സോഷ്യൽ മീഡിയയിലും ദിവ്യ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.

Related Articles

Back to top button