KeralaLatestThiruvananthapuram

കേരള മുനിസിപ്പൽ ആൻറ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പ്രതിഷേധം

“Manju”

നെയ്യാറ്റിൻകര നഗരസഭാ ചെയർ പേഴ്സൻ ഡബ്ല്യു.ആർ.ഹീബക്കെതിരെ നടന്ന ആക്രമണത്തിൽ കേരള മുനിസിപ്പൽ ആൻറ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കഴിഞ്ഞ നാലുവർഷക്കാലം ഭരണമികവിലും നഗര സഭയുടെ വികസന, ക്ഷേമ പ്രവർത്തനത്തിലും വലിയ മുന്നേറ്റമാണ് ഈ ഭരണ സമിതി നേടിയിട്ടുള്ളത്. ഇതിൽ വിറളി പൂണ്ടാണ് കോൺഗ്രസിന്റെ നേത്യത്വത്തിൽ യു ഡി എഫ് കൗൺസിൽ യോഗത്തിൽആക്രമണം നടത്തിയത്.

ജനാധിപത്യ വിരുദ്ധമായ ആസൂത്രിവുമായ ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘ കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ തിങ്കളാഴ്ച രാവിലെ പ്രതിഷേധ യോഗം സംഘടിപ്പിക്കും, പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ .ബി വിജയകുമാർ ഉത്ഘാടനം ചെയ്യും

Related Articles

Back to top button