KeralaKozhikodeLatest

കൊയിലാണ്ടിയില്‍ വീണ്ടും കോവിഡ്; ആറു പേര്‍ക്കു രോഗം

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കൊയിലാണ്ടി നഗരസഭയില്‍ വീണ്ടും ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്കാശുപത്രിയി തിങ്കളാഴ്ച 96 ഓളം പേര്‍ക്ക് നടത്തിയ പി.സി.ആര്‍. ടെസ്റ്റിലാണ് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഏഴാം വാര്‍ഡില്‍ പുളിയഞ്ചേരി ഈസ്റ്റിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്ന് അറിയുന്നു. നഗരസഭ 12-ാം വാര്‍ഡില്‍ റെയില്‍വെ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള യുവാവിനു രോഗം ബാധിച്ചു. കാസര്‍ഗോഡ് ജോലിയുള്ള ഇയാള്‍ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടിലുള്ളവര്‍ ക്വാറന്റൈനിലായിരിക്കുകയാണ്.
37-ാം വാര്‍ഡില്‍ ഐസ് പ്ലാന്റ് റോഡില്‍ ഒരാള്‍ക്കും സ്ഥിരീകരിച്ചു. ഇയാള്‍ കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്ന് വന്ന് കോറന്റൈനില്‍ കഴിയുകയായിരുന്നു. കൊല്ലം ഭാഗത്ത് ഒരാള്‍ക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ ഇടവേളയക്ക് ശേഷമാണ് നഗരസഭയില്‍ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്.
രോഗബാധ ഉണ്ടായ സ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് നിരീക്ഷണത്തിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്. ആരോഗ്യവിഭാഗവും പോലീസും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്.

 

Related Articles

Back to top button