IndiaLatest

വീട്ടുമുറ്റത്തൊരു ചാര്‍ജിംഗ് സ്റ്റേഷന്‍

“Manju”

വീട്ടുമുറ്റത്ത് ഇലക്‌ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനൊരുക്കി പ്രവാസി
കൊപ്പം: ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള അത്യാധുനിക ചാര്‍ജിംഗ് സ്റ്റേഷന്‍ സ്വന്തം വീട്ടുമുറ്റത്ത് സജ്ജീകരിച്ച്‌ പ്രവാസി. കൊപ്പം കരിങ്ങനാട് സ്വദേശിയും എന്‍ജിനിയറുമായ അബ്ദുല്‍ അസീസാണ് അത്യാധുനിക രീതിയില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചിരിക്കുന്നത്. നാലു ചക്ര വാഹനങ്ങള്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും പ്രത്യേകം സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
സോളാര്‍ സംവിധാനങ്ങളോടെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള പ്രവര്‍ത്തനമാണ് സര്‍വീസ് സ്റ്റേഷന്റെ മറ്റൊരു പ്രത്യേകത. മലിനീകരണ നിര്‍മ്മാര്‍ജ്ജനത്തിന് കൂടെ പ്രാധാന്യം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സേവനം സുതാര്യമാക്കുന്നതിനും ബുക്കിംഗിനുമായി മൊബൈല്‍ റിലക്സ് ഇലക്‌ട്രിക് എന്ന മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ബി.ടെക് ഇലക്‌ട്രിക് എന്‍ജിനിയറിംഗില്‍ സംസ്ഥാനത്തെ ആദ്യ ബാച്ചുകാരില്‍ ഒരാളായ അബ്ദുല്‍ അസീസ് 32 വര്‍ഷമായി വിദേശത്തായിരുന്നു.

വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഏകദേശം ഒരു മണിക്കൂര്‍ ആവശ്യമാണ്. അത്ര സമയം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ രീതിയിലാണ് അബ്ദുല്‍ അസീസ് സൗകര്യമൊരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കായി വിശ്രമകേന്ദ്രം, വീല്‍ചെയര്‍ സൗകര്യം, റീഡിംഗ് റൂം, പൂന്തോട്ടം, ടോയ്ലറ്റ്, കുട്ടികള്‍ക്കായി ഉല്ലാസ കേന്ദ്രം, കുടുംബവുമായെത്തുന്ന യാത്രക്കാര്‍ക്ക് ചാര്‍ജിംഗ് വേളയില്‍ വിശ്രമിക്കാന്‍ പ്രത്യേക ഇരിപ്പിടങ്ങളും ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. കൂടാതെ വര്‍ക്ക് അറ്റ് ഹോം സംവിധാനത്തില്‍ വിവിധ ഓഫീസ്, ഐ.ടി മേഖലകളിലായി ജോലി ചെയ്യുന്നവര്‍ക്ക് സര്‍വീസ് സ്റ്റേഷനില്‍ വൈ ഫൈ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Back to top button