IndiaLatest

ധനകാര്യ സ്ഥാപനത്തിന് പേരിട്ടാല്‍ 15 ലക്ഷം രൂപ സമ്മാനം

“Manju”

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപീകരിക്കുന്ന സ്ഥാപനത്തിന് കൃത്യമായ പേര് നിര്‍ദേശിച്ച്‌ 15 ലക്ഷം രൂപ പ്രതിഫലം നേടാന്‍ അവസരം . ഇതിനായി പേര്, ടാഗ് ലൈന്‍, ലോഗോ എന്നിവയാണ് നിര്‍ദേശിക്കേണ്ടത്. പുതിയതായി രൂപീകരിക്കുന്ന ധനകാര്യ വികസന സ്ഥാപന(ഡിഎഫ്‌ഐ)ത്തിനുവേണ്ടിയാണ് മത്സരം .

തിരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപവീതമാണ് സമ്മാനം നല്‍കുക. വിജയികളില്‍ രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക്‌ മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയും ലഭിക്കും

നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിങ് ഇന്‍ഫ്രസ്ട്രക്ടചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആക്‌ട് 2021 പ്രകാരമാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. നാഷണല്‍ ഇന്‍ഫ്രസ്ട്രക്ചര്‍ പൈപ്പ്‌ലൈനിനു കീഴില്‍ 7000 പദ്ധതികളാണുള്ളത്. 111 ലക്ഷം കോടിയുടെ പദ്ധതി പൂര്‍ത്തീകരണത്തിന് സഹായിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡവലപ്‌മെന്റ് ബാങ്കായിട്ടായിരിക്കും സ്ഥാപനം പ്രവര്‍ത്തിക്കുക. എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15 ആണ്. സര്‍ഗാത്മകത, ആശയവുമായി അടുത്തുനില്‍ക്കുന്നവ തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

Related Articles

Back to top button