KeralaKozhikodeLatest

കൊയിലാണ്ടിയില്‍ രേഖകളില്ലാത്ത സ്വർണം പിടികൂടി

“Manju”

വി.എം.സുരേഷ് കുമാർ

 

വടകര: കൊയിലാണ്ടിയിൽ രേഖകളില്ലാത്ത 600-ഗ്രാം ഉരുക്കിയ സ്വർണം പിടികൂടി. പാലേരി പുത്തൻ പുരയിൽ ജുബിനാസിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. എസ്.ഐ. അനീഷിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് നടന്ന വാഹന പരിശോധനയ്ക്കിടെയാണ് കാറിൽകൊണ്ടുപോകുകയായിരുന്ന സ്വർണം പിടികൂടിയത്. പോലീസ് ജി.എസ്. ടി. വിങ് മൊബൈൽ സ്ക്വാഡിന് സ്വർണം കൈമാറി. 1,62,350 രൂപ പിഴ ഈടാക്കി സ്വർണം വിട്ടുനൽകി.

 

Related Articles

Check Also
Close
Back to top button