InternationalLatest

കൊറോണ വൈറസിന്‍റെ പുതിയ 3 ലക്ഷണങ്ങള്‍

“Manju”

ശ്രീജ.എസ്

 

വാഷിംഗ്‌ടണ്‍ : കൊറോണ വൈറസിന്റെ പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ . മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത ലക്ഷണങ്ങള്‍. ഇതോടെ കൊറോണ രോഗലക്ഷണങ്ങളുടെ എണ്ണം 12 ആയി. വൈറസ് ബാധിച്ച്‌ 2 മുതല്‍ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാവുന്നതാണ്.

അതേസമയം പട്ടിക പൂര്‍ണമല്ലെന്നും കൂടുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന മുറയ്ക്ക് പട്ടിക പുതുക്കുമെന്നും അറിയിച്ചു. കൊറോണ ബാധിച്ച ആളുകള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. പനി / വിറയലുണ്ടാക്കുന്ന തണുപ്പ്, തൊണ്ടവേദന, ശ്വാസതടസം, ചുമ, ക്ഷീണം, പേശി / ശരീരവേദന, തലവേദന, മണം / രുചി നഷ്ടപ്പെടല്‍ തുടങ്ങിയവയാണു സി.ഡി.സിയുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനു പുറമെയാണ് പുതിയതായി മൂന്ന് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുന്നത്.

Related Articles

Back to top button